
ശക്തമായി തിരിച്ചുകയറി സ്വർണ വില
കൊച്ചി: അമേരിക്കയിൽ നാണയപ്പെരുപ്പത്തിൽ നേരിയ ആശ്വാസം ദൃശ്യമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ശക്തമായി തിരിച്ചുകയറുന്നു. യു.എസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറച്ചേക്കുമെന്ന വിലയിരുത്തലാണ് സ്വർണത്തിന് നിക്ഷേപ താത്പര്യം ഉയർത്തിയത്. ഇതോടൊപ്പം യു.എസ് ബോണ്ടുകളും ഡോളറും ദുർബലമായതും അനുകൂലമായി. രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 55 ഡോളർ ഉയർന്ന് 4,423 ഡോളറിലെത്തി.
കേരളത്തിൽ സ്വർണ വില പവന് ഇന്നലെ 720 രൂപ വർദ്ധിച്ച് 1,13,560 രൂപയിലെത്തി. ഗ്രാമിന്റെ വില 95 രൂപ ഉയർന്ന് 14,105 രൂപയായി.
പശ്ചിമേഷ്യയിൽ യുദ്ധം അവസാനിക്കുമെന്ന സൂചനകൾക്കിടെ അടുത്ത ദിവസങ്ങളിൽ സ്വർണത്തിൽ വിൽപ്പന സമ്മർദ്ദമുണ്ടായിരുന്നെങ്കിലും യു.എസിലെ സാമ്പത്തിക അനിശ്ചിതത്വം വീണ്ടും നിക്ഷേപകരെ സുരക്ഷിത ആസ്തിയിലേക്ക് ആകർഷിക്കുകയാണ്. പലിശ കുറയാൻ സാദ്ധ്യത ഒരുങ്ങുന്നതോടെ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപകർ എത്തിയേക്കും.
Gold prices are rising sharply in international markets as signs of easing inflation in the United States have increased expectations that the Federal Reserve may cut interest rates. The prospect of lower interest rates has boosted investor demand for gold.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |