SignIn
Kerala Kaumudi Online
Saturday, 13 June 2026 9.16 PM IST

അടിപതറി റബർ, കുരുമുളകിനും ക്ഷീണം

rubber

കോട്ടയം: റെക്കാഡ് ഉയരത്തിലേക്ക് കുതിച്ച റബർ വില അപ്രതീക്ഷിതമായി നിലംപൊത്തി. ആർ.എസ്.എസ് ഫോർ റബർ ബോർഡ് വില 254 രൂപയും വ്യാപാരി വില 246രൂപയുമാണ്. ആദ്യമായാണ് ഒരു വാരത്തിൽ റബർ വിലയിൽ ഇത്രയേറെ ഇടിവുണ്ടാകുന്നത്. അന്താരാഷ്ട്ര വില കുറയുന്നതിനാൽ ടയർ വ്യവസായികൾ വിട്ടുനിന്നതാണ് തിരിച്ചടിയായത്. റബർ ഉത്പാദനം നടപ്പുവർഷം കുത്തനെ കൂടുമെന്ന് ബോർഡ് കണക്കുകൾ പറയുന്നു. 2024ൽ 8.75 ലക്ഷം ടണ്ണായിരുന്നു ഉത്പാദനം. 2025-26ൽ 9.05 ലക്ഷം ടണ്ണിലേക്ക് ഉയർന്നു.

##

അന്താരാഷ്ട്ര വില (കിലോക്ക്)

ചൈന-.264 രൂപ

ടോക്കിയോ -236 രൂപ

ബാങ്കോക്ക് -279 രൂപ

#######

കുത്തനെ ഇടിഞ്ഞ് കുരുമുളക് വില

കുരുമുളക് വില കഴിഞ്ഞ വാരം കിലോക്ക് അഞ്ച് രൂപ കുറഞ്ഞു. ശ്രീലങ്കൻ ചരക്ക് വരവ് കൂടിയതാണ് തിരിച്ചടിയായത്. അടുത്ത മാസം ശ്രീലങ്കയിൽ വിളവെടുപ്പാണ്. ഇറക്കുമതി ഉയരുന്നതോടെ ഹൈറേഞ്ച് മുളകിന്റെ വില ഇനിയും ഇടിഞ്ഞേക്കും.

##കയറ്റുമതി നിരക്ക് (ടണ്ണിന്)

ഇന്ത്യ- 7600 ഡോളർ

വിയറ്റ്നാം-6300 ഡോളർ

ബ്രസീൽ-6100 ഡോളർ

ഇന്തോനേഷ്യ- 6700 ഡോളർ

ശ്രീലങ്ക-6900 ഡോളർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360