SignIn
Kerala Kaumudi Online
Saturday, 13 June 2026 9.17 PM IST

ക്ഷീര കർഷകർക്ക് ഇന്ന് മുതൽ അധിക വരുമാനം

diary

തിരുവനന്തപുരം: മിൽമ പാൽ വില ഉയർത്തിയതോടെ ഇന്ന് മുതൽ കേരളത്തിലെ ക്ഷീര കർഷകർക്ക് അധിക വരുമാനം ലഭിക്കും. ലിറ്ററിന് നാല് രൂപയാണ് ചില്ലറ വില ഉയർത്തിയത്.
ക്ഷീരകർഷകരിൽ നിന്ന് സംഭരിക്കുന്ന ഒരു ലിറ്റർ പാലിന്റെ വില 40.04 രൂപയിൽ നിന്ന് 43.39 രൂപയായി കൂടും.ഇതിൽ 3.35 രൂപ (83.75 ശതമാനം) ക്ഷീരകർഷകർക്കും 25 പൈസ (6.25 ശതമാനം) ക്ഷീര സഹകരണ സംഘങ്ങൾക്കും ലഭിക്കും. പശ്ചിമേഷ്യ പ്രതിസന്ധിയും ഗതാഗത, വിതരണ, പാക്കേജിംഗ് ചെലവുകളിലെ വർദ്ധനയും വില ഉയർത്താൻ കാരണമായി. പാലും പാലുൽപന്നങ്ങളും പാക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന എൽ.ഡി.പി.ഇ ഫിലിം, പ്ലാസ്റ്റിക്ക് ബോട്ടിലുകൾ, കപ്പുകൾ എന്നിവയുടെ വിലയും ഉയർന്നു. നിലവിലെ സാഹചര്യത്തിൽ ക്ഷീരകർഷകരെ സഹായിക്കുന്നതിന് പാൽ വില വർദ്ധന അനിവാര്യമാണെന്ന് മിൽമ ചെയർമാൻ കെ. എസ്. മണി പറഞ്ഞു.

നിലവിലുള്ള പാൽ കവറുകളുടെ സ്റ്റോക്ക് തീരുന്നതുവരെ പുതുക്കിയ വില അതിൽ അച്ചടിക്കും. പിന്നീട് കവറിൽ വില പ്രിന്റ് ചെയ്യും.

പുതുക്കിയ വില :
മിൽമ ടോൺഡ് മിൽക്ക് 5000 എം.എൽ ചോയ്സ്: 270 രൂപ.
മിൽമ റിച്ച് സ്റ്റാൻഡഡൈസ്ഡ് മിൽക്ക് 500 എം.എൽ (നോൺ ഹോമോജെനൈസ്ഡ്): 30 രൂപ.
മിൽമ റിച്ച് സ്റ്റാൻഡഡൈസ്ഡ് മിൽക്ക് 500 എം.എൽ (ഹോമോജെനൈസ്ഡ്): 32 രൂപ.
പാസ്ചറൈസ്ഡ് ഹോമോജെനൈസ്ഡ് കൗ മിൽക്ക് 750 എം.എൽ (ബോട്ടിൽ): 60 രൂപ.
കൗ മിൽക്ക് ഒരു ലിറ്റർ (ബോട്ടിൽ): 75 രൂപ.
സൂപ്പർ റിച്ച് (സ്റ്റാൻഡഡൈസ്ഡ് എച്ച്എം) ഒരു ലിറ്റർ: 65 രൂപ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360