SignIn
Kerala Kaumudi Online
Monday, 25 May 2026 8.40 AM IST

 ലുലുവിന്റെ പേരിൽ വ്യാജ പ്രചാരണം

lulu-logo

കൊച്ചി: വാർഷിക ഓഫറുകളും ബലിപെരുന്നാളിലെ സമ്മാനങ്ങളും ചൂണ്ടിക്കാട്ടി ലുലു ഹൈപ്പർമാർക്കറ്റിനെതിരെ വ്യാപകമായ വ്യാജപ്രചാരണം. ഓൺലൈൻ ലിങ്കുകളിലൂടെയുള്ള വ്യാജപ്രവർത്തനങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് ലുലു അധികൃതർ അറിയിച്ചു. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ കന്നട, തെലുങ്ക് ഭാഷകളിൽ ലുലുവിന്റെ ലോഗോയുള്ള തട്ടിപ്പ് പേജിലാണെത്തുന്നത്. ചോദ്യങ്ങൾക്ക് ഉത്തരം നൽകി 20,000 രൂപ നേടാമെന്നാണ് വാഗ്ദാനം. ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും യാതൊരുവിധ ഓഫറും പ്രഖ്യാപിച്ചിട്ടില്ലെന്നും ലുലു മാനേജ്മെന്റ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360