SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.22 AM IST

ചെമ്പഴന്തിയിൽ ഭക്തിസാന്ദ്രമായി ദൈവദശകം മന്ത്രിയുടെയും സദസിന്റെയും കൈയടി നേടി അനിക

ശ്രീകാര്യം: ശ്രീനാരായണ ഗുരുദേവന്റെ 99-ാം സമാധി ദിനാചരണ വേദിയിൽ ദൈവദശകം ആലപിച്ച് ശ്രദ്ധേനേടി 14കാരി അനിക. ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന മഹാസമ്മേളനത്തിലാണ് അനികയുടെ ആലാപനം സദസിനെ ഭക്തിസാന്ദ്രമാക്കിയത്.

സ്വന്തമായി ചിട്ടപ്പെടുത്തിയ ഈണത്തിലാണ് ദൈവദശകം ആലപിച്ചത്. ആലാപന മികവുകണ്ട് മന്ത്രി പി.സി.വിഷ്‌ണുനാഥും വി.മുരളീധരൻ എം.എൽ.എയും ഉൾപ്പെടെയുള്ളവർ വേദിയിലേക്ക് വിളിച്ചുവരുത്തി കൊച്ചുമിടുക്കിയെ അഭിനന്ദിച്ചു. എസ്.എൻ.ഡി.പി യോഗം കഴക്കൂട്ടം ശാഖയിലെ വേദിയിലാണ് അനിക മൂന്നാം വയസിൽ ആദ്യമായി ദൈവദശകം ചൊല്ലുന്നത്. രാഷ്ട്രീയ,സാമൂഹിക,സിനിമാ രംഗത്തെ പ്രമുഖരുടെ മുന്നിൽ ദൈവദശം അവതരിപ്പിച്ച് നേരത്തെയും ശ്രദ്ധനേടിയിരുന്നു.

കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അനികയെത്തേടി കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് ഇപ്പോൾ പ്രത്യേക ക്ഷണങ്ങൾ വരുന്നുണ്ട്. സ്കൂൾ കലാമത്സരങ്ങളിൽ താരമായ മിടുക്കി സംസ്ഥാനതല മത്സരങ്ങളിൽ എ ഗ്രേഡോടെ വിജയിച്ചിട്ടുമുണ്ട്. ചെമ്പഴന്തി ഗുരുകുലത്തിന് സമീപം മുട്ടിയാട് ലെയ്‌നിൽ സജിത്തിന്റെയും നന്ദിതയുടെയും മകളാണ്. സ്‌കൂളിലെ സംഗീതാദ്ധ്യപികയായ മോണിക്കയാണ് അനികയുടെ കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിച്ചത്. സ്കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രനും മറ്റ് അദ്ധ്യപകരും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL