SignIn
Kerala Kaumudi Online
Monday, 21 September 2026 10.23 PM IST

എം.ടി.എം.എയുമായി രണ്ടുപേർ പിടിയിൽ

36

ഉദിയൻകുളങ്ങര: അതിർത്തിവഴി കേരളത്തിലേക്ക് ആഡംബര ബസിൽ കടത്തിക്കൊണ്ടുവന്ന

4.042 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേരെ അമരവിള എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടി.

കൊല്ലം ജില്ലയിൽ കിളിയല്ലൂർ വില്ലേജിൽ കല്ലുംതാഴ ദേശത്ത് ആനിയ തെക്കതിൽ വീട്ടിൽ അബ്ദുൽ മനാഫ് (32),കൊല്ലം കിളിയല്ലൂർ കരിക്കോട് സുമി മൻസിലിൽ സുനീർ.എസ് (28) എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ രാവിലെ 9.50ന് അന്തർ സംസ്ഥാന വാഹനങ്ങൾ പരിശോധിക്കവേ, വോൾവോ ബസിൽ

യാത്രക്കാരായിരുന്ന യുവാക്കളിൽ നിന്ന് എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.

സർക്കിൾ ഇൻസ്പെക്ടർ ആർ.ജി.രാജേഷ്, എക്സൈസ് ഇൻസ്പെക്ടർ എ.കെ. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ഗൗതമൻ.വി,സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്നൻ,അഖിൽ വനിത സിവിൽ എക്സൈസ് ഓഫീസർ സബിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL