SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.22 AM IST

യൂത്ത് ക്യാമ്പ്

camb
യൂത്ത് ക്യാമ്പ്

ആറാട്ടുപുഴ: വൈസ്‌മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയണിലെ ഡിസ്ട്രിക്ട് 1, 2, 3 എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ബ്ലൂ റൈസ് 2026' യൂത്ത് ക്യാമ്പ് ആറാട്ടുപുഴ തരംഗം യൂത്ത് സെന്ററിൽ സംഘടിപ്പിച്ചു. സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും പുതിയ അനുഭവങ്ങൾ പങ്കിടുന്നതിന്റെയും വേദിയായി മാറിയ ക്യാമ്പിൽ വിവിധ മേഖലകളിൽ നിന്നുള്ള യുവ വൈസ്ലിംഗ് അംഗങ്ങൾ പങ്കെടുത്തു. മുൻ എൽ.ആർ.ഡി.യും ഏരിയാ പി.ആർ.ഒ.യുമായ പ്രൊഫജോൺ എംജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ടിജു ജോർജ് തുമ്പമൺ, മുൻ ആർ.ഡിഡോ.വി.രാജേഷ്, വൈ.എം.സുധീർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. എൽ.ആർ.ഡി.എബി തോമസ്, റീജിയണൽ ബുള്ളറ്റിൻ എഡിറ്റർ നിഷ എബി, ഡിസ്ട്രിക്ട് 1ഗവർണർ റാഹുൽ കുമാർ എസ്., ഡിസ്ട്രിക്ട് 2 ഗവർണർ സനോജ് വർഗീസ്, ഡിസ്ട്രിക്ട് 3 ഗവർണർ അന്നമ്മ അലക്‌സ്, ഡിസ്ട്രിക്ട് 1 സെക്രട്ടറി ബിനി ആൻഡ്രൂ എന്നിവർ സംസാരിച്ചു. പി.എൽ.ആർ.ഡി.പ്രൊഫ. ജോൺ എംജോർജ്, പി.ഡി.ജി.എൻജിനീയർ തോമസ് മാത്യു, ലാനി തോമസ്, പി.ഡി.ജിമാരായ വി.എസ്. ജോസ്, ജോസ് കരിമരത്തിനാൽ, യൂത്ത് കോഓർഡിനേറ്റർ വൈ. വൈ.ശ്രീലക്ഷ്മി, യൂത്ത് പ്രോഗ്രാം കോഓർഡിനേറ്റർമാരായ വൈ.ഡബ്ല്യു.ടിനു, ഡോ.ബിജി, ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ വൈം.എബി, ഡോ.ദീപുദേവ് സൂര്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. യുവ അംഗങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും പുതിയ സൗഹൃദങ്ങൾ രൂപപ്പെടുത്താനും ക്യാമ്പ് അവസരമൊരുക്കി. മൂന്ന് ഡിസ്ട്രിക്ടുകളിലെയും വൈസ്‌മെൻ, വൈസ്ലിംഗ്, മെനെറ്റ്‌സ് അംഗങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ 60 പേർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL