
പത്തനംതിട്ട : കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റ് 27 -ാമത് കാർഗിൽ വിജയ് ദിവസ് ആചരിച്ചു. യുദ്ധസ്മാരകത്തിൽ യൂണിറ്റ് അദ്ധ്യക്ഷൻ വി.ജെ.തോമസ് പുഷ്പചക്രം സമർപ്പിച്ചു. കെ.എസ്.ഇ.എസ്.എൽ കോഴഞ്ചേരി താലൂക്ക് പ്രസിഡന്റ് പി.ഡി.അശോകൻ അനുസ്മരണ സന്ദേശം നൽകി. രക്ഷാധികാരി ആനന്ദൻകുട്ടി, വൈസ് പ്രസിഡന്റ് എം.എം.സാമുവൽ, ജോയിന്റ് സെക്രട്ടറി സോമരാജൻ.സി.കെ, ഓർഗനൈസിംഗ് സെക്രട്ടറി പി.ഇ.സലീം, മഹിളാവിംഗ് അദ്ധ്യക്ഷ വസന്തകുമാരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |