SignIn
Kerala Kaumudi Online
Monday, 27 July 2026 1.48 AM IST

പോസ്റ്റ് ഒാഫീസ് മാറ്റം; ധർണ നടത്തി

nfpe

പത്തനംതിട്ട: മാക്കാംകുന്ന് പോസ്റ്റ് ഓഫീസ് ദൂര പരിധിയുടെ പേരിൽ അടച്ചുപൂട്ടുന്നതിനെതിരെ എൻ.എഫ്.പി.ഇയുടെ നേതൃത്വത്തിൽ പത്തനംതിട്ട സൂപ്രണ്ട് ഓഫീസിനു മുമ്പിൽ ധർണ നടത്തി. തിരുവനന്തപുരം അഡ്മിൻ യൂണിയൻ സർക്കിൾ സെക്രട്ടറിയും അഖിലേന്ത്യ വൈസ് പ്രസിഡന്റുമായ മുഹമ്മദ് മാഹിൻ ഉദ്ഘാടനം ചെയ്തു. ദൂരപരിധിപറഞ്ഞ് പത്തനംതിട്ട ഡിവിഷനിൽ അടച്ചുപൂട്ടുന്ന രണ്ടാമത്തെ ഓഫീസാണ് മാക്കാം കുന്നിലേതെന്ന് അദ്ദേഹം പറഞ്ഞു. . ആദ്യം അടച്ചുപൂട്ടിയത് കോഴഞ്ചേരി കോളേജിന്റെ കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന പോസ്റ്റ് ഓഫീസ് ആയിരുന്നു. മാക്കാംകുന്ന് പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടുന്നത് പോസ്റ്റ് ഓഫീസിനെ ആശ്രയിക്കുന്ന പൊതുജനങ്ങൾക്കും ഏറെ ബുന്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മുകളിൽ നിന്നുള്ള ഉത്തരവ് അനുസരിച്ച് ഏതെങ്കിലും ഓഫീസുകൾ പൂട്ടുന്ന പക്ഷം അത് ആ ഡിവിഷന്റെ കീഴിൽ തന്നെയുള്ള മറ്റെവിടെങ്കിലും റീ ലൊക്കേഷൻ ചെയ്യപ്പെടണം എന്നാണ്. ഈ ഉത്തരവുകൾ കാറ്റിൽ പറത്തിയാണ് മാക്കാംകുന്ന് പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുന്ന നടപടിയുമായി അധികാരികൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഫെഡറേഷൻ സെക്രട്ടറി അഭിജിത്ത്, സുപ്രിയ, ജോൺ മാത്യു, സൂരജ്, രജിത്, മഹിളാ പ്രധാൻ ഏജന്റെ അമ്പിളിയമ്മ എന്നിവർ പ്രസംഗിച്ചു. എൽ.സി.സി ചെയർമാൻ ബോബൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. എൽ.സി.സി കൺവീനർ കീർത്തി സ്വാഗതവും ജിജോ രാജ് നന്ദിയും പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL