പാലക്കാട്: പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പാലക്കാട് മേഖലാ ഓഫീസിൽ ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ക്ലാർക്കിനെ നിയമിക്കുന്നു. 18നും 45നും ഇടയിൽ പ്രായവും ഹയർ സെക്കൻഡറി/തത്തുല്യ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. മലയാളം ടൈപ്പിംഗ് അഭികാമ്യം. അപേക്ഷ ആലത്തൂർ മിനി സിവിൽ സ്റ്റേഷന്റെ നാലാം നിലയിലുള്ള മേഖലാ ഓഫീസിലോ bcddpkd@gmail.com എന്ന ഇമെയിലിലോ സെപ്തംബർ 30ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. വിജ്ഞാപനവും അപേക്ഷാഫോമും www.egrantz.kerala.gov.in ൽ ലഭിക്കും. ഫോൺ: 04922222335.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |