SignIn
Kerala Kaumudi Online
Friday, 25 September 2026 1.28 AM IST

'പ്രിയദർശിനി'യ്ക്ക് 100 ആഘോഷിച്ചു

img
പ്രിയദർശിനി സൂറാംദിനം ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ( ഐ.എൻ.ടി.യു.സി )യുടെ നേതൃത്വത്തിൽ വടകര ബസ് സ്റ്റാൻ്റിൽ ലഡു വിതരണം ചെയ്തപ്പോൾ

വടകര: കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയ പ്രിയദർശിനി സ്ത്രീസൗജന്യ യാത്രാപദ്ധതിയുടെ നൂറാംദിനം വടകര പുതിയ ബസ് സ്റ്റാൻഡിൽ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (ഐ .എൻ. ടി. യു. സി) വടകര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരപലഹാരം വിതരണം ചെയ്ത് ആഘോഷിച്ചു. യൂണിറ്റ് പ്രസിഡന്റ് നസീർ വി.വി അദ്ധ്യക്ഷത വഹിച്ചു. വടകര നഗരസഭ പ്രതിപക്ഷ നേതാവ് എം.ഫൈസൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.കെ പ്രേമൻ, നഗരസഭ കൗൺസിലർ സഫീറ, ജനറൽ വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.എൻ.എ അമീർ,യൂണിറ്റ് സെക്രട്ടറി പി.പി സുരാജ് എന്നിവർ നേതൃത്വം നൽകി. സജീവൻ എം.ടി സ്വാഗതവും മുജീബ് റഹ്മാൻ കെ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL