
കൊല്ലം: അഖില കേരള വിശ്വകർമ്മ മഹാസഭ ജനറൽ സെക്രട്ടറി ഇൻ ചാർജായി എസ്.സുരേഷ് ബാബു ഉമ്മന്നൂർ തിരഞ്ഞെടുക്കപ്പെട്ടു. മഹാ സഭ സംസ്ഥാന കൗൺസിൽ അംഗങ്ങൾ, ഡയറക്ട് ബോർഡ് അംഗങ്ങൾ, താലൂക്ക് യൂണിയൻ പ്രതിനിധികൾ എന്നിവരടങ്ങിയ സഭ സംയുക്ത യോഗത്തിൽ എ.കെ.വി.എം.എസ് സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരച്ചന്ദ്രൻ അദ്ധ്യക്ഷനായി. മുൻ പ്രസിഡന്റും രക്ഷാധികാരിയുമായ വി.സുധാകരൻ സംഘടനാ രാഷ്ട്രീയമവതരിപ്പിച്ചു. യോഗത്തിൽ പി.വിജയ ബാബു, സുരേഷ് ബാബു, ജി.മുരളീധരൻ, കെ.സി.പ്രഭ, പുതിയപാലം മോഹനൻ, കെ.പ്രസാദ്, ആശ്രാമം സുനിൽകുമാർ, വെള്ളിമൺ സുകുമാരൻ ആചാരി, രാമചന്ദ്രൻ കടകമ്പള്ളി, ജോസ് പ്രകാശ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |