
കടമ്പഴിപ്പുറം: ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലൂടെ തൊഴിൽ അന്വേഷകർക്കായി സൗജന്യ പരിശീലനവും തൊഴിലും ഉറപ്പ് നൽകുന്ന പദ്ധതി പരിചയപ്പെടുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സൗജന്യ കരിയർ മേള സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ പ്രിയ രാജേഷ്, ബ്ലോക്ക് കോർഡിനേറ്റർ സജിത, കമ്മ്യൂണിറ്റി മൊബിലൈസർ കെ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |