ചങ്ങനാശേരി: വൈദ്യുതിക്ഷാമം പരിഹരിക്കാതെ നാടിനെ ഇരുട്ടിലേക്ക് തള്ളിവിട്ട യു.ഡി.എഫ് സർക്കാരിനെതിരെ സി.പി.എം ചങ്ങനാശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. നഗര ലോക്കൽ ബ്രാഞ്ച് കേന്ദ്രങ്ങളിലും ഏരിയായിലെ മുഴുവൻ വീടുകളിലും മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ ബേബി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.എൻ വാസവൻ, സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ. അനിൽകുമാർ, ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ.എം രാധാകൃഷ്ണൻ, കൃഷ്ണകുമാരി രാജശേഖരൻ, പി.വി സുനിൽ, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ.സി ജോസഫ്, ഡോ.പി.കെ പത്മകുമാർ, ഏരിയ സെക്രട്ടറി കെ.ഡി സുഗതൻ എന്നിവർ നേതൃത്വം നല്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |