കൊല്ലം: കുണ്ടറയെ നൂതന ടൂറിസം ഭൂപടത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിടുന്ന വർക്കേഷൻ ഹബ്ബിന് 9.92 കോടി രൂപയുടെ ഭരണാനുമതി. കുണ്ടറ ടെക്നോപാർക്കിൽ ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ ശുപാർശ പരിഗണിച്ചാണ് അനുമതി ലഭിച്ചത്.
ടൂറിസവും തൊഴിലും ഒരുമിപ്പിക്കുന്ന ആശയമാണ് വർക്കേഷൻ. ടൂറിസം കേന്ദ്രങ്ങളിൽ താമസിച്ചുകൊണ്ട് ഔദ്യോഗിക ജോലികൾ വിദൂരമായി നിർവഹിക്കാൻ കഴിയുന്ന സംവിധാനത്തിന് അതിവേഗ ഇന്റർനെറ്റ്, താമസസൗകര്യം, പ്രവർത്തന ഇടങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ കൂടുതൽ സന്ദർശകരെയും തൊഴിൽ വിഭാഗങ്ങളെയും കുണ്ടറയിലേക്ക് ആകർഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി വെൽക്കം സെന്റർ ആൻഡ് റെസ്റ്റോറന്റ്, സർവീസ് ബ്ലോക്ക്, ടൈപ്പ് എ കോട്ടേജ് രണ്ടെണ്ണം, ടൈപ്പ് ബി കോട്ടേജ് രണ്ടെണ്ണം, ഇന്റേണൽ റോഡ്സ്, പാർക്കിംഗ് ഏരിയ ആൻഡ് ഡ്രൈവേ, ലാൻഡ്സ്കേപ്പിംഗ് വർക്ക്സ് എന്നിവ ഒരുക്കും. പ്ലംബിംഗ് വർക്ക്സ്, സാനിറ്ററി ഇൻസ്റ്റലേഷൻ ആൻഡ് സാനിറ്ററി ഫിക്സ്ചേഴ്സ്, എൽ.ടി വർക്ക്സ്, എച്ച്.ടി വർക്ക്സ്, ഇ.എൽ.വി വർക്ക് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പദ്ധതി എസ്റ്റിമേറ്റ്
₹ 99247075 കോടി
വർക്കേഷൻ പോലുള്ള നൂതന ടൂറിസം സൗകര്യങ്ങളിലൂടെ കുണ്ടറയുടെ ടൂറിസം സാദ്ധ്യതകൾ വിപുലീകരിക്കും. അനുബന്ധ തൊഴിൽ സംരംഭക അവസരങ്ങളും സൃഷ്ടിക്കും.
പി.സി.വിഷ്ണുനാഥ്,ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |