ഓടനാവട്ടം: ആയിരം പൊതിച്ചോറുകളും പലഹാരങ്ങളും വസ്ത്രങ്ങളും മറ്റു അടിയന്തര സഹായങ്ങളുമായി കലയപുരം ആശ്രയ സങ്കേതത്തിലെത്തി മാതൃകയായി നെല്ലിക്കുന്നം കടലാവിള കാർമൽ റെസിഡൻഷ്യൽ സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. സഹായങ്ങൾ കൈമാറിയതിനൊപ്പം ആശ്രയയിലെ അന്തേവാസികൾക്കായി കുട്ടികൾ വിവിധ കലാപരിപാടികളും വേദിയിൽ അവതരിപ്പിച്ചു.
സ്കൂൾ മാനേജർ എസ്. ചന്ദ്രകുമാർ, പ്രിൻസിപ്പൽ ആശാ എസ്. നായർ, അക്കാഡമിക് കോർഡിനേറ്റർ ജി. അജികുമാർ, അദ്ധ്യാപകരായ വി. ചന്ദ്രബാബു, മോളിക്കുട്ടി, രേഖ, ചിത്ര, നിഷ, വന്ദന തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |