SignIn
Kerala Kaumudi Online
Sunday, 25 October 2026 6.32 AM IST

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരിദിനം ആചരിച്ചു

ff
രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് അഞ്ചൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ചപ്പോൾ

അഞ്ചൽ : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി സമരം ചെയ്യുന്ന രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ പൊലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് അഞ്ചൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. പ്രതിഷേധയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സൈമൺ അലക്സ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ജെ.ഷോം അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.ബി.വേണുഗോപാൽ, അമ്മിണി രാജൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് തോയിത്തല മോഹനൻ, ഇടമുളക്കൽ പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിള, നെട്ടയം സുജി, മണ്ഡലം പ്രസിഡന്റുമാരായ ഷാനവാസ് പുത്തൻവീട്ടിൽ, ബി.സേതുനാഥ്, തൗഫീഖ്, അഗസ്ത്യക്കോട് രാധാകൃഷ്ണൻ, ഗീവർഗീസ്, മനോജ് ജി.നായർ, ഷിബു വർഗീസ്, ഡെനിമോൻ, അഞ്ചൽ നജീം തുടങ്ങിയവർ സംസാരിച്ചു. യോഗത്തെത്തുടർന്ന് അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പനച്ചവിള ജംഗ്ഷനിൽ സമാപിച്ചു. ജനപ്രതിനിധികളായ റീന ഷാജഹാൻ, വി.എസ്. റാണ, പ്രേം രാജ്, ദിവ്യ സുമൻ, ജാസ്മി മഞ്ചൂർ, ഏറം സന്തോഷ്, രൂപേഷ് ഉണ്ണിത്താൻ, ബൈജു, ഷണ്മുഖൻ പിള്ള, ജോളി സജി, ജോജു വിത്സൺ, കടയിൽ ബാബു, പ്രസാദ് കോടിയാട്ട്, ബിജു, സുമേഷ്, ഫൈസൽ, ശ്രീകുമാർ, ഏറം റെജി, ഷാജി, ബിനോയി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL