SignIn
Kerala Kaumudi Online
Sunday, 26 July 2026 6.03 AM IST

കൊട്ടിയം പോളിയിൽ പഞ്ചദിന ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാം

photo
കൊട്ടിയം ശ്രീനാരായണ പോളി ടെക്നിക് കോളേജിൽ സംഘടിപ്പിച്ച പഞ്ചദിന ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാമിൽ പങ്കെടുത്തവർ

കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളി ടെക്നിക് കോളേജിൽ മാറ്റ് ലാബ് ആൻഡ് സിമു ലിങ്ക് ഫോർ എൻജിനീയറിംഗ് ആപ്ലിക്കേഷൻസ് എന്ന വിഷയത്തിൽ നടത്തിയ പഞ്ചദിന ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാം ബി.ബി.ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഇലക്ട്രോണിക്സ് എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയും സിസ്റ്റർ കളമശ്ശേരിയും ചേർന്നു നടത്തിയ പരിപാടിയിൽ വിവിധ പോളി ടെക്നിക് കോളേജുകളിൽ നിന്ന് 40 അദ്ധ്യാപകർ പങ്കെടുത്തു. സമാപന സമ്മേളനം എൻ.ഐ.ഇ.എൽ.ഐ.ടി കാലിക്കറ്റ് പ്രിൻസിപ്പൽ ടെക്നിക്കൽ ഓഫീസ‌ർ എൻ.മനോജ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ എൻ.മനോജ്, കെ.എം.മനോജ് കുമാർ, ഡോ.അരുൺ ടി.നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും മൊമെന്റോയും നൽകി. വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളായ രക്നാസ് ശങ്കർ, എസ്.സീമ, വി.എം.വിനോദ് കുമാർ, എൻ.ഷൈനി, രാഹുൽ എന്നിവർ സംസാരിച്ചു. എം.ധന്യ, ആ‌ർ.അനൂപ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL