SignIn
Kerala Kaumudi Online
Friday, 23 October 2026 12.50 AM IST

'പെരുംനാളു'കൾക്ക് കൊടിയിറങ്ങി, മയ്യഴിയമ്മക്ക് വന്ദനം

mahi
മയ്യഴി അമ്മയെ തിരികെ രഹസ്യ അറയിലേക്ക് മാറ്റുന്നതിനായ റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ കൊണ്ടുപോകുന്നു.

മാഹി: 'വന്ദനം അമ്മ ത്രേസ്യാ... വന്ദനം ആവിലാമ്മേ....വന്ദനമേകിടും, വന്ദനമേകീടും, മാഹിതൻ മാതാവേ...'
കഴിഞ്ഞ 17 ദിനരാത്രങ്ങളിലായി അൾത്താരയിൽ പൊതുവണക്കത്തിന് വെച്ച വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ
ദാരുശില്പം തിരികെ രഹസ്യ അറയിലേക്ക് കൊണ്ടുപോകും മുമ്പ് വിശ്വാസികളൊന്നടങ്കം ഹൃദയാർദ്രമായി ആലപിച്ച ആത്മീയ ഗീതം.
ഇന്നലെ കാലത്ത് ദേവാലയത്തിൽ ദിവ്യബലികൾ ഉണ്ടായിരുന്നു. 10.30ന് ഫാദർ വില്യം രാജന്റെ മുഖ്യകാർമുകത്വത്തിൽ സാഘോഷ ദിവ്യബലി അർപ്പിച്ചു. തുടർന്ന് നൊവേനയും പ്രദക്ഷിണവും ഉണ്ടായി. പരിശുദ്ധ കുർബാനയുടെ ആശിർവാദത്തോടുകൂടി ചടങ്ങുകൾ സമാപിക്കുകയായിരുന്നു. പ്രദക്ഷിണത്തിൽ മതജാതി ചിന്തകൾക്കുമപ്പുറം നൂറൂകണക്കിന് ആളുകൾ പങ്കെടുത്തു. രണ്ട് മുപ്പതിന് അത്ഭുത രൂപം അൾത്താരയ്ക്കുള്ളിൽ രഹസ്യ അറയിലേക്ക് റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ മാറ്റി, തുടർന്ന് കൊടി ഇറക്കിയതോടെ 18 ദിവസം നീണ്ടുനിന്ന മഹോത്സവ രാവുകൾക്ക് പ്രൗഢസമാപനം.
മദ്യംവിളയുന്നമയ്യഴി, 18 നാൾ ജനസാഗരമായപ്പോൾ. യാതൊരനിഷ്ട സംഭവവുമുണ്ടായില്ല. പൊലീസ് മാതൃകാപരമായ നടപടികളാണ് സമയോചിതമായി സ്വീകരിച്ചത്. ഒരു നാടിന്റെയാകെ ഹൃദയപൂർവമായ സഹകരണമാണ് ലഭിച്ചതെന്ന് റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ പറഞ്ഞു. എല്ലാവർക്കും നന്ദിയും പ്രകാശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CHURCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL