പയ്യന്നൂർ: പയ്യന്നൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി വിപുലമായ സൗകര്യങ്ങളോടെ പ്രതിവാര ഒ.പി. ക്ലിനിക്ക് മൂരിക്കൊവ്വലിലുള്ള പാലിയേറ്റീവ് കെയർ സെന്ററിൽ തുടങ്ങി. സൊസൈറ്റി പ്രസിഡന്റ് ഡോക്ടർ വി.സി രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ അഡ്വ. സരിൻ ശശി ഉദ്ഘാടനം ചെയ്തു. മുൻ ചെയർപേഴ്സൺ കെ.വി ലളിത വിശിഷ്ടാതിഥിയായി. നഗരസഭാംഗങ്ങളായ എ.കെ. ശ്രീജ, കെ.വി. നിമ്മ്യ, സൊസൈറ്റി അംഗം എം.പി പത്മനാഭൻ സംസാരിച്ചു. സെക്രട്ടറി എ. മഹേഷ് സ്വാഗതവും ട്രഷറർ ടി.വി ജയരാജൻ നന്ദിയും പറഞ്ഞു. എല്ലാ ബുധനാഴ്ചകളിലും പാലിയേറ്റീവ് പരിചരണാർത്ഥികൾക്കും വയോജനങ്ങൾക്കും ക്ലിനിക്കിൽ സേവനം ലഭിക്കും. കൂടാതെ കിടപ്പു രോഗികൾക്ക് ഹോം കെയർ സേവനവും മരുന്ന്, സർജിക്കൽ ഉപകരണങ്ങൾ എന്നിവയും മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കും. ശനിയാഴ്ചകളിൽ താലൂക്ക് ആശുപത്രിയിൽ നടത്തി വന്നിരുന്ന സേവനം ഇനി മുതൽ ഉണ്ടാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |