SignIn
Kerala Kaumudi Online
Thursday, 22 October 2026 6.37 AM IST

അറിവിന്റെ പൊൻവെളിച്ചത്തിലേക്ക് ചുവടുവെച്ച് കുരുന്നുകൾ

തിരുവനന്തപുരം: വിജയദശമി ദിനമായ ഇന്നലെ അറിവിന്റെ പൊൻവെളിച്ചത്തിലേക്ക് ആദ്യാക്ഷരമെഴുതി കുരുന്നുകൾ.

ആരാധനാലയങ്ങൾക്ക് പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും വിദ്യാരംഭചടങ്ങ് നടന്നു. സാഹിത്യകാരന്മാരും സാംസ്‌കാരിക നായകരുമടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ ആശാന്മാരായി. വാദ്യനൃത്തസംഗീതാദി കലകൾക്കും വിദ്യാരംഭ ദിനത്തിൽ ആയിരങ്ങൾ തുടക്കം കുറിച്ചു.

ഇന്നലെ രാവിലെ പൂജയെടുപ്പിന് ശേഷം വിദ്യാരംഭ ചടങ്ങു തുടങ്ങി. വീടുകൾ,ക്ഷേത്രങ്ങൾ, തൊഴിൽകേന്ദ്രങ്ങൾ,ഗ്രന്ഥശാലകൾ എന്നിവിടങ്ങളിലെല്ലാം ആയുധപൂജ നടന്നു.
തിരുവനന്തപുരത്ത് കോട്ടയ്ക്കകം നവരാത്രി മണ്ഡപം,ആര്യശാല ഭഗവതിക്ഷേത്രം,ചെന്തിട്ട ഭഗവതീക്ഷേത്രം,ആറ്റുകാൽ ഭഗവതി ക്ഷേത്രം,കരിക്കകം ചാമുണ്ഡി ക്ഷേത്രം,ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വ്യാസന്റെ നട എന്നിവിടങ്ങളിൽ നിരവധി കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു. പ്രൊഫ.വി.മധുസൂദനൻനായർ,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ,ഡോ.ഭരത്ചന്ദ്രൻ,ഗോശാല വിഷ്ണുവാസുദേവൻ എന്നിവർ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭത്തിൽ പങ്കെടുത്തു. പൂജപ്പുര നവരാത്രി മണ്ഡപത്തിൽ ആയിരത്തോളം കുട്ടികളെ എഴുത്തിനിരുത്തി. മന്ത്രിമാരായ കെ.മുരളീധരൻ,സി.പി.ജോൺ,ചാണ്ടി ഉമ്മൻ എം.എൽ.എ, കളക്ടർ കെ.എസ്.അഞ്ജു,മുൻ കളക്ടർ അനുകുമാരി എന്നിവർ ആദ്യാക്ഷരമെഴുതിക്കാനെത്തി. ഐരാണിമുട്ടം തുഞ്ചൻ സ്മാരകം,തോന്നയ്ക്കൽ ആശാൻ സ്മാരകം എന്നിവിടങ്ങളിലും വിദ്യാരംഭം നടന്നു. ഐരാണിമുട്ടത്ത് കെ.ജയകുമാർ,കെ.വി.മോഹൻകുമാർ,ഡോ.എം.ആർ.തമ്പാൻ, ഡോ.ടി.ജി.രാമചന്ദ്രൻപിള്ള,ഡോ.വി.പി.ജോയ്, പ്രൊഫ.കാട്ടൂർ നാരായണപിള്ള,കാരയ്ക്കാമണ്ഡപം വിജയകുമാർ,മണക്കാട് ഗോപൻ,പി.സുശീലാദേവി തുടങ്ങിയവർ ആചാര്യസ്ഥാനം വഹിച്ചു.
രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ കുട്ടികൾക്ക് ആദ്യാക്ഷരമെഴുതിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഓദ്യോഗികവസതിയായ കന്റോണ്‌മെന്റ് ഹൗസിൽ കുട്ടകളെ എഴുത്തിനിരുത്തി. വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിൽ ഇടവക വികാരി ഫാ.ഷാജു വില്ല്യം നേതൃത്വം നൽകി. വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. സൈറസ് കളത്തിൽ,ചെറുവെട്ടുകാട് വികാരി ഫാ.അജയ്, ജൂബിലി ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ.ബാബു ലൂയീസ്,ഇടവക സഹവികാരി ഫാ.ഫ്രാങ്ക്ളിൻ എന്നിവർ ആചാര്യന്മാരായി. ശിവഗിരി മഠം,അരുവിപ്പുറം ക്ഷേത്രം,ചെമ്പഴന്തി ഗുരുകുലം എന്നിവിടങ്ങളിലും വിജയദശമി ആഘോഷം നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL