SignIn
Kerala Kaumudi Online
Thursday, 22 October 2026 4.01 AM IST

ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് കാസർകോട്ടേക്ക്

train
ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ്

സ്റ്റോപ്പുകളിൽ തീരുമാനം ഉടൻ


ചെറുവത്തൂർ: ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് കാസർകോട്ടേക്കും ധൻബാദ് - ആലപ്പുഴ എക്സ്‌പ്രസ് തിരുവനന്തപുരത്തേക്കും നീട്ടുന്നു. കണ്ണൂർ മുതൽ കാസർകോട് വരെയുള്ള ഏതൊക്കെ സ്റ്റോപ്പുകളിൽ എക്സിക്യൂട്ടീവ് നിർത്തുമെന്നുള്ള തീരുമാനം ഉടനെ ഉണ്ടാകും.

മലബാർ എക്സ്‌പ്രസ് നിർത്തുന്ന മുഴുവൻ സ്റ്റോപ്പുകളിലും എക്സിക്യൂട്ടീവ് നിർത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ചെറുവത്തൂർ സ്റ്റോപ്പിന് ആവശ്യം ശക്തമായിട്ടുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിലാണ് സർവീസുകളുടെ കാര്യത്തിൽ ധാരണയായത്.

വിവിധ സർവീസുകൾ നീട്ടുന്നതിനും ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് കൂടുതൽ സർവീസുകൾ നടത്താനും ധാരണയായെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനൽകിയതായി ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു.

കാസർകോട്ടേക്ക് എറണാകുളം ഭാഗത്ത് നിന്ന് രാത്രി യാത്രയ്ക്ക് ട്രെയിൻ വേണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. ഉച്ചയ്ക്ക് 3.50ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 12.10 ഓടെയാണ് നിലവിൽ കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കുന്നത്. പുലർച്ചെ 2ന് കാസർകോട് എത്തുന്ന വിധത്തിലാണ് സമയം ക്രമീകരിക്കുന്നത്. ആലപ്പുഴ എക്സിക്യൂട്ടിവിൽ കണ്ണൂരിൽ എത്തുന്ന പയ്യന്നൂർ കാഞ്ഞങ്ങാട്, കാസർകോട് ഭാഗത്തേക്കുള്ള യാത്രക്കാർ കെ.എസ്.ആർ.ടി.സി ബസിനെ ആശ്രയിച്ചാണ് നിലവിൽ യാത്ര തുടരുന്നത്.

കാസർകോട്ടേക്ക് നീട്ടുന്ന എക്സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിന് തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ചെറുവത്തൂർ പ്രസ് ഫോറം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL