SignIn
Kerala Kaumudi Online
Wednesday, 21 October 2026 12.27 AM IST

താംബരത്തേക്കും മംഗളൂരുവിലേക്കും ഇന്ന് സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം:കൊച്ചുവേളിയിൽ നിന്ന് (തിരുവനന്തപുരം നോർത്ത്) മംഗളൂരുവിലേക്കും ചെന്നൈയിലെ താംബരത്തേക്കും ഇന്ന് പൂജ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. മംഗളൂരു സ്പെഷ്യൽ ഇന്ന് രാത്രി 7.40ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. നാളെ രാവിലെ 9ന് മംഗളൂരുവിലെത്തും. മംഗളൂരുവിൽ നിന്ന് മടക്ക സർവീസ് നാളെ രാവിലെ 10.15ന് ആണ്. രാത്രി 11.45 ഓടെ കൊച്ചുവേളിയിൽ എത്തും. താംബരം സ്പെഷ്യൽ ഇന്ന് രാത്രി 8ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് നാളെ രാവിലെ 11ന് താംബരത്തെത്തും. താംബരത്തുനിന്ന് നാളെ ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് 22ന് രാവിലെ 5ന് കൊച്ചുവേളിയിലെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA