കൊല്ലം: ശക്തമായ ഇടിമിന്നലിൽ യുവാവിന് കൈയ്ക്ക് പൊള്ളലേറ്റു. വീടിനും നാശമുണ്ടായി. എഴുകോൺ നെടുമ്പായിക്കുളം പുതുശേരിക്കോണം പാലവിള പുത്തൻവീട്ടിൽ ശ്യാം തോമസിനാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം രാത്രി 9.15ന് ആയിരുന്നു സംഭവം. ശക്തമായ ഇടിമിന്നലുണ്ടായപ്പോൾ അടുക്കളയിൽ ഭക്ഷണം വിളമ്പിക്കൊണ്ടിരുന്ന ശ്യാം തെറിച്ച് നിലത്തുവീണു. കൈയ്ക്ക് സാരമല്ലാത്ത വിധം പൊള്ളലേറ്റു. ഫ്രിഡ്ജ് അടക്കം അടുക്കളയിലെ ഉപകരണങ്ങളെല്ലാം നശിച്ചു. സ്ളാബ് പൊട്ടിത്തെറിച്ചു. വൈദ്യുതി ബന്ധം പൂർണമായും തകർന്നു. വീടിന് സമീപത്തെ തേക്ക് മരവും മിന്നലേറ്റ് പിളർന്നു. കിടപ്പിലായ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നുവെങ്കിലും അവർക്ക് ഒന്നും സംഭവിച്ചില്ല. . പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വീട്ടിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |