SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 AM IST

പൊലീസിന്റെ മെഗാ രക്തദാന ക്യാമ്പ്

blood
മെഗാ രക്തദാന ക്യാമ്പ്

കണ്ണൂർ: കണ്ണൂർ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ പൊലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് മെഗാ രക്തദാന ക്യാമ്പ് 'സംരക്ഷ 2026' കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ് സബ് ഡിവിഷനുകളിൽ നടത്തി. കണ്ണൂർ സബ് ഡിവിഷൻ പൊലീസിന്റെ നേതൃത്വത്തിൽ കണ്ണൂർ ആസ്റ്റർ മിംസിന്റെ സഹകരണത്തോടെ കണ്ണൂർ പൊലീസ് സഭാഹാളിൽ കണ്ണൂർ അസിസ്റ്റന്റ് കമ്മിഷണർ എം.പി. ആസാദ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ടൗൺ പൊലീസ് ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്ത്, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഡോക്ടർ പി.കെ ആതിര, കെ.വി മധുസൂദൻ, എസ്.ഐ പി. ഉണ്ണികൃഷ്ണൻ സംബന്ധിച്ചു. തലശ്ശേരി ജോസ്ഗിരി ആശുപത്രിയിൽ പൊലീസ് ഇൻസ്‌പെക്ടർ കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. കതിരൂർ എസ്.ഐ ജിഷ്ണു അദ്ധ്യക്ഷനായി. കൂത്തുപറമ്പ് എ.എസ്.പി. ഓഫീസിൽ എ.എസ്.പി ശിവം ഉദ്ഘാടനം ചെയ്തു. സർക്കിൾ ഇൻസ്‌പെക്ടർ ടി.വി. പ്രതീഷ് അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL