SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.22 AM IST

കിരീടം നിലനിർത്തുകയാണ് ലക്ഷ്യം: ആൻഡ്രേ ചെർണിഷോവ്

football
ഫോട്ടോ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി മുഖ്യപരിശീലകന്‍ ആന്‍ഡ്രേ ചെര്‍ണിഷോവ് ക്യാപ്റ്റന്‍മാരായ ഏണസ്റ്റീന്‍ ലവ്സാംബ, അസിയര്‍ ഗോമസ്, മുഹമ്മദ് സിനാന്‍ എന്നിവര്‍

കണ്ണൂർ: സൂപ്പർ ലീഗ് കേരളയിൽ കിരീടം നിലനിർത്തി ചരിത്രം കുറിക്കുകയാണ് കണ്ണൂർ വാരിയേഴ്സിന്റെ ലക്ഷ്യമെന്ന് കണ്ണൂർ വാരിയേഴ്സ് എഫ്.സി മുഖ്യപരിശീലകൻ ആൻഡ്രേ ചെർണിഷോവ്. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദി പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടീം കഠിനമായ പരിശീലനത്തിലാണ്. ഇത്തവണയും കണ്ണൂരിന് അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സൂപ്പർ ലീഗ് കേരള വളർന്നുവരുന്ന യുവതാരങ്ങൾക്ക് മികച്ച അവസരമാണ് നൽകുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള മികച്ച താരങ്ങൾ സൂപ്പർ ലീഗ് കേരളയിൽ കളിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നത് ലീഗിന്റെ വളർച്ചയുടെ മികച്ച ഉദാഹരണമാണ്. യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും ചെർണിഷോവ്പറഞ്ഞു.
കണ്ണൂർ തനിക്ക് രണ്ടാം വീടുപോലെയാണെന്നും ടീം പോരാട്ടത്തിന് പൂർണമായും തയ്യാറായിക്കഴിഞ്ഞെന്നും ക്യാപ്റ്റൻ ഏണസ്റ്റീൻ ലവ്സാംബ പറഞ്ഞു. കണ്ണൂർ വാരിയേഴ്സിലെ ഹൃഷഭ് 18ാം വയസ്സിൽ ഒരു പ്രൊഫഷണൽ ടീമിനായി കളിക്കാൻ തയ്യാറായിരിക്കുന്നത് സന്തോഷകരമായ കാര്യമാണ്. യുവതാരങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളുടെ മികച്ച സൂചനയാണിതെന്നും അദ്ദേഹം കൂട്ടിചേർത്തു. മറ്റ് ക്യാപ്റ്റന്മാരായ അസിയർ ഗോമസും മുഹമ്മദ് സിനാനും പരിപാടിയിൽ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL