SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.22 AM IST

മിച്ചിലോട്ട് മാധവനെ അനുസ്മരിച്ചു

anusma
മിച്ചിലോട്ട് മാധവൻ അനുസ്മരണം അസീസ് മാഹി ഉദ്ഘാടനം ചെയ്യുന്നു

മാഹി: രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രാൻസ് പിടിച്ചടക്കിയ നാസിഭരണകൂടത്തിൽ നിന്നും ഫ്രാൻസിനെ മോചിപ്പിക്കാനുള്ള സമരത്തിൽ 28ാം വയസ്സിൽ ധീരരക്തസാക്ഷിയായ ഏക ഇന്ത്യക്കാരൻ മയ്യഴി സ്വദേശി മിച്ചിലോട്ട് മാധവന്റെ 84ാം ചരമദിനം മയ്യഴിയിൽ ആചരിച്ചു. മയ്യഴി രക്തസാക്ഷി സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെയും, മിച്ചിലോട്ട് മാധവൻ ലൈബ്രറിയും സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കെ.പി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി.
ഇന്നത്തെപ്പോലെ സ്മാരകത്തിനു വേണ്ടി മരിക്കുന്നതിനു പകരം, ധീരോദാത്തമായ ആത്മ സമർപ്പണത്തിലൂടെ സ്മരണീയനായി
മരിച്ചു എന്നത് കൊണ്ടാണ് 84 വർഷം പിന്നിട്ടിട്ടും ഇന്നും മിച്ചിലോട്ട് മാധവനെ ഓർത്ത് നാട് അഭിമാനംകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രകാരൻ ഡോ. എ. വത്സലൻ, ഹാരിസ് പരന്തിരാട്ട്, ശശിധരൻ, വിനയൻ പുത്തലത്ത് സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ANUSMARANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL