SignIn
Kerala Kaumudi Online
Monday, 21 September 2026 6.08 AM IST

നീതി പേപ്പർ മാർട്ട് ഉദ്ഘാടനം തിങ്കളാഴ്ച

തൊടുപുഴ: താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ നീതി പേപ്പർ മാർട്ട് & ഓഫീസ് സ്‌റ്റേഷനറി എന്ന സ്ഥാപനം ആരംഭിക്കുന്നു. കാഞ്ഞിരമറ്റം ബൈപാസിൽ മുനിസിപ്പൽ ലോറി സ്റ്റാൻഡിന് എതിർവശത്തായി വേഴാപ്പിള്ളിൽ ആർക്കേഡിലാണ് സ്ഥാപനം ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സഹകരണ സംഘങ്ങൾ, സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, മറ്റു ഓഫീസുകൾ, സ്‌കൂളുകൾ, കോളേജുകൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ ഇവർക്കൊക്കെ ആവശ്യമായ പേപ്പർ, ഓഫീസ് സ്‌റ്റേഷനറി ഉത്പന്നങ്ങൾ, പുസ്തകങ്ങൾ, നോട്ട് ബുക്കുകൾ, പേന, പെൻസിൽ, ഗിഫ്റ്റ് ഐറ്റംസ്, ഡ്രോയിംഗ്, ക്രാഫ്റ്റ് ഐറ്റംസ് എന്നിവയുടെ എല്ലാ ബ്രാൻഡഡ് ഉത്പന്നങ്ങളും 'സോയേംകോസ് നീതി പേപ്പർ മാർട്ട് & ഓഫീസ് സ്റ്റേഷനറി' എന്ന സ്ഥാപനത്തിൽ നിന്ന് ഗുണമേന്മയോടും കുറഞ്ഞ വിലയിലും മൊത്തമായും ചില്ലറയായും ലഭിക്കും.

തിങ്കളാഴ്ച രാവിലെ 10.30ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. റോയ് കെ. പൗലോസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സൊസൈറ്റി പ്രസിഡന്റ് ബിജു മാത്യു അദ്ധ്യക്ഷത വഹിക്കും. ഇടുക്കി സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം. കലാവതി ആദ്യ വിൽപ്പന നടത്തും. തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ, മുൻസിപ്പൽ വൈസ് ചെയർമാൻ കെ ദീപക്, കൗൺസിലർ ഷാഹുൽ ഹമീദ്, സർക്കിൾ സഹകരണ യൂണിയൻ ചെയർപേഴ്സൺ ഇന്ദു സുധാകരൻ, പാക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് തോമസ് കക്കുഴി, തൊടുപുഴ അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ പി.ആർ. ശാലിനി, അസിസ്റ്റന്റ് ഡയറക്ടർ ഓഡിറ്റ് ജിറ്റ്സി ജോൺ, പ്രൊഫ. എം.ജെ. ജേക്കബ്, കെ. സുരേഷ് ബാബു, വി.വി. മത്തായി, പ്രശോഭ് ആർ. നായർ, ബിജോയി മാത്യു, സാജു വി. ചെമ്പരത്തി, യു.എം. ഷാജി, പി.എ. സലീംകുട്ടി, കെ.എം. ജോസ്, എസ്. ജയേഷ് കുമാർ, സി.എസ്. അനീഷ്, ജോർജ് തോമസ്, കെ.ജെ. ഷിനാജ്, സൊസൈറ്റി പ്രസിഡന്റ് ബിജു മാത്യു, ഭരണസമിതിയംഗങ്ങളായ ഷാങ്ക്ളിൻ ജോസ്, എസ്. ദീപാ ഷേർളി, സെക്രട്ടറി സംഗീത സോമരാജ് എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL