SignIn
Kerala Kaumudi Online
Monday, 21 September 2026 6.07 AM IST

കല്ലാർ ഡാമിന്റെ ഷട്ടറുകൾ അറ്റകുറ്റപണിക്കായി നാളെ തുറക്കും

ഇടുക്കി: അറ്റകുറ്റപ്പണികൾക്കായി കല്ലാർ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ നാളെ ഉയർത്തും. റേഡിയൽ ഗേറ്റുകളുടെ വയർ റോപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികളും അനുബന്ധ അറ്റകുറ്റപ്പണികളും നടത്തുന്നതിന്റെ ഭാഗമായാണ് നടപടി. നാളെ രാവിലെ 11 മുതൽ 24 വരെ അണക്കെട്ടിന്റെ ഷട്ടറുകൾ 5 സെന്റീമീറ്റർ വീതം ഉയർത്തി, പരമാവധി 5 ക്യമെക്സ് എന്ന നിയന്ത്രിത നിരക്കിൽ ജലം പുറത്തേക്ക് ഒഴുക്കും. നിലവിൽ 819.9 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്.

വെള്ളം തുറന്നുവിടുന്നതിന് മുന്നോടിയായി അണക്കെട്ടിൽ സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറൺ മുഴക്കും. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെങ്കിലും ഈ സമയങ്ങളിൽ അണക്കെട്ടിന്റെ താഴ്വശത്തുള്ള ജലപാതയിലോ പുഴയിലോ ഇറങ്ങാൻ പാടില്ല.

ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്സണുമായ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL