SignIn
Kerala Kaumudi Online
Monday, 21 September 2026 6.07 AM IST

പാലംപണി ആട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് മർച്ചന്റ് അസോസിയേഷൻ

കരിമണ്ണൂർ: തൊമ്മൻകുത്തിൽ കണ്ണാടി പുഴയ്ക്ക് കുറുകെ പാലം പണിയുന്നത് ആട്ടിമറിക്കാനുള്ള ചിലരുടെ നീക്കം മുളയിലെ നുള്ളണമെന്ന് കരിമണ്ണൂർ മർച്ചന്റ് അസോസിയേഷൻ. ഇല്ലെങ്കിൽ കരിമണ്ണൂരിന്റയും സമീപഗ്രാമങ്ങളുടെയും വികസനത്തിന് ഇത് വിലങ്ങു തടിയാകും. കിട്ടിയ അനുമതിക്ക് വ്യത്യസ്ഥമായി പാലം പണിയണമെന്ന ചിലരുടെ ആവശ്യം പാലം ഇല്ലാതാക്കാനുള്ള സ്ഥാപിത താല്പര്യക്കാരുടെ ഗൂഢാലോചനയുടെ ഫലമാണ്. ഇത് കരിമണ്ണൂർ തൊമ്മൻകുത്ത് പ്രദേശത്തെ ജനങ്ങളെ വെല്ലുവിളിക്കുന്നതിനു തുല്യമാണ്. മഴക്കാലത്ത്ചപ്പാത്ത് മൂടുന്നത് മുലം അനുഭവിക്കുന്ന യാത്ര ദുരിതത്തിന് പരിഹാരം കണ്ണാടി പുഴയ്ക്ക് കുറുകെ പുതിയ പാലം പണിയുകയാണ്. വനംവകുപ്പിന്റെ കടുത്ത എതിർപ്പ് മറികടന്ന് രണ്ടു വർഷത്തെ പരിശ്രമത്തിന് ഒടുവിൽ കിട്ടിയ അനുമതി പ്രകാരം പാലം പണി ഉടൻ തുടങ്ങാൻ സ്ഥലം എം.എൽ. എയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇടപെടണമെന്നും അസോസിയേഷൻഭാരവാഹികൾ ആവശ്യപെട്ടു. പാലം യാഥാർത്ഥ്യമാകുന്നതോടെ കരിമണ്ണൂർ തൊമ്മൻകുത്ത് . നാരങ്ങാനം വഴി ഹൈറേഞ്ചിലേക്ക് ബസ് സർവ്വീസുകൾ ആരംഭിക്കാൻ കഴിയും. ഇതോടെ കരിമണ്ണൂർ ഹൈറേഞ്ചിൽ നിന്നുള്ള യാത്രക്കാരുടെ ഇടത്താവളമായി മാറുകയും ഇത് വ്യാപാര മേഖലക്ക് കരുത്താകുമെന്നും അസോസിയേഷൻ പ്രസിഡന്റ് വി.ജെ ചെറിയാൻ, സെക്രട്ടറി സോജൻ ജോസഫ് എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL