
പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം പുനർനിർമാണത്തിന്റെ ഭാഗമായുള്ള ശിലാന്യാസ ചടങ്ങുകൾക്ക് ശനിയാഴ്ച തുടക്കമായി. ശിലാന്യാസത്തിന് മുന്നോടിയായുള്ള ഏകാഹ മഹാരുദ്ര യാഗമാണ് തുടങ്ങിയത്. ഞായറാഴ്ച യാഗം സമാപിക്കും. വൈകിട്ട് ഇടക്കൊച്ചി ഗുരുദേവ മണ്ഡപത്തിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശിലാ ഘോഷയാത്ര പുറപ്പെടും. രാത്രി 7.15ന് ദൈവദശകം വിശ്വലോക പ്രാർത്ഥനാ യജ്ഞം, 8ന് വാസ്തുബലി എന്നിവയുണ്ടാകും. തിങ്കളാഴ്ച രാവിലെ 9. 30നാണ് ശിലാന്യാസം. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് അന്നദാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |