
കൊച്ചി: ഓയിസ്ക - മിൽമ ടോപ്പ് ടീൻസ് എറണാകുളം ജില്ലാതല ക്വിസ് മത്സരം നടത്തി. പ്രാരംഭ പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരാണ് പങ്കെടുത്തത്. ക്വിസ് മാസ്റ്റർ സുനിൽ ദേവദത്തം, ഓയിസ്ക ജില്ലാ ചാപ്റ്റർ പ്രസിഡന്റ് അഡ്വ. സലാഹുദ്ദീൻ കേച്ചേരി, കൊച്ചി സിറ്റി ചാപ്റ്റർ സെക്രട്ടറി വി.എസ്. ദിലീപ് കുമാർ മാമ്പുഴക്കരി, മറ്റു ഭാരവാഹികളായ ജോൺ വിയാനി, ജെ.ജെ. കുറ്റിക്കാട്ട് , അഡ്വ. വത്സാ മരങ്ങോലി, ആസിഫ് അലി കോമു, ഡോ. സെയ്ദ് ലക്ഷദ്വീപ് എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ പങ്കെടുത്തവർക്ക് ജേസി ഫൗണ്ടേഷൻ വക പൂജാ ബംബർ ലോട്ടറി ടിക്കറ്റുകൾ സമ്മാനമായി നൽകി. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ അടുത്ത മാസം നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |