
കൊച്ചി: കേരള യൂറോളജിക്കൽ അസോസിയേഷന്റെ വാർഷിക സമ്മേളനം 24, 25 തീയതികളിൽ കൊച്ചി യൂറോളജി ക്ലബിന്റെ സഹകരണത്തോടെ ലെ മെറിഡിയൻ ഹോട്ടലിൽ നടക്കും. യൂറോളജി വിദഗ്ദ്ധനും ഡോ. ബി.സി. റോയ് അവാർഡ് ജേതാവുമായ ഡോ. കെ. ശശിധരൻ 24ന് രാവിലെ പത്തിന് സമ്മേളനം ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സഞ്ജീവൻ കളവമ്പാറ, സെക്രട്ടറി ഡോ. എം. മണികണ്ഠൻ, ഓർഗനൈസിംഗ് ചെയർമാൻ ഡോ. ജോൺ എബ്രഹാം, സെക്രട്ടറി ഡോ. ഗ്രിഗറി പത്രോസ്, കൊച്ചി യൂറോളജി ക്ലബ് പ്രസിഡന്റ് ഡോ. ബാലഗോപാൽ നായർ, ഡോ. ദിനേശ് തോമസ് ചെറിയാൻ, ഡോ. അനൂപ് കെ. ശങ്കർ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |