തിരൂർ: തിരൂർ നഗരസഭയിലെ അന്നാര അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (യൂ.പി.എച്ച്.സി) പരിധിയിലുള്ള വാർഡ് 32, 37 എന്നിവിടങ്ങളിലെ ആശ വർക്കർ ഒഴിവിലേക്ക് അതാത് വാർഡുകളിലെ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. പ്രായം 25നും 45നും ഇടയിലായിരിക്കണം. വിവാഹിതർ, വിവാഹമോചനം നേടിയവർ, വിധവകൾ എന്നിവർക്ക് അപേക്ഷിക്കാം. മുൻപ് ആശ പ്രവർത്തകരായി സേവനം അനുഷ്ഠിച്ചവർക്കും ആരോഗ്യമേഖലയിൽ സന്നദ്ധപ്രവർത്തനം നടത്തിയവർക്കും മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകർ അതാത് വാർഡിലെ സ്ഥിരം താമസക്കാരായിരിക്കണം. ഈ വാർഡുകളിൽ നിന്നും സ്ഥിരതാമസക്കാരായ അപേക്ഷകർ ഇല്ലാത്തപക്ഷം തിരൂർ മുനിസിപ്പാലിറ്റി പരിധിയിൽ നിന്നുളള മറ്റ് അപേക്ഷകരെയും പരിഗണിക്കും. ഉദ്യോഗാർഥികൾ ഫോൺ നമ്പർ ഉൾപ്പെടെയുള്ള അപേക്ഷകൾ അന്നാര യു.പി.എച്ച്.സി ഓഫീസിൽ നേരിട്ടോ urbanphctirur@gmail.com എന്ന ഇമെയിൽ വിലാസത്തിലൂടെയോ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി സമർപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |