SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.22 AM IST

ടാങ്കർ ലോറി കാറിലിടിച്ചു

accident-

ആലുവ: ദേശീയപാതയിൽ ആലുവ പഴയ മാർത്താണ്ഡവർമ്മ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കാറിന് പിന്നിൽ ടാങ്കർ ലോറി തട്ടിയതിനെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് 4.45ഓടെയാണ് സംഭവം. ഏലൂർ ടി.സി.സിയിൽ നിന്ന് കെമിക്കലുമായി പോയ ടാങ്കർ ലോറിയാണ് ടൊയോട്ടോ കാറിന് പിന്നിൽ ഇടിച്ചത്. രജിസ്ട്രേഷൻ നടപടികൾ പോലും പൂർത്തിയാക്കാതെ, ഷോറൂമിൽ നിന്ന് ടെസ്റ്റിന്റെ ഭാഗമായി പോയ കാറിലാണ് ലോറി തട്ടിയത്. അപകടത്തിൽ മുൻ ചക്രം പൊട്ടിയതിനാൽ ഏറെ പ്രയാസപ്പെട്ടാണ് ലോറി ഒരുവശത്തേയ്ക്ക് മാറ്റിയത്. ലയൺസ് ക്ളബ് ഭാരവാഹിയായ തോട്ടക്കാട്ടുകര സ്വദേശി ബിനു രാജന്റെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL