
കൊച്ചി: ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ യൂണിവേഴ്സിറ്റി വിഭാഗം നടത്തുന്ന 2026-28 വർഷത്തെ ദ്വിവത്സര അദ്ധ്യാപക പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ ഹയർസെക്കൻഡറിക്ക് പുറമേ രാഷ്ട്രഭാഷ വിശാരദ്/ രാഷ്ട്രഭാഷ പ്രവീൺ എന്നീ പരീക്ഷകളൊ തത്തുല്യ പരീക്ഷകളൊ വിജയിച്ചവർക്കും അപേക്ഷിക്കാം. പ്രായപരിധി 17- 33 വയസ്. അപേക്ഷഫോറം എറണാകുളം ചിറ്റൂർ റോഡിലുള്ള ഹിന്ദി പ്രചാരസഭ മുഖ്യകാര്യലയത്തിലും ചോറ്റാനിക്കര അമ്പാടിമലയിലുള്ള ഹിന്ദി കോളേജിൽ നിന്നും https://dbhpscentral.org/PGOnline/ applyDId.php എന്ന വെബ്സൈറ്റിലും ലഭ്യമാണ്. അവസാന തീയതി ജൂലായ് 20. വിവരങ്ങൾക്ക്: 9400494116, 0484 2377766, 2375115.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |