
തൃപ്പൂണിത്തുറ: വലിയകാട് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടത്തി. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പി.സി. വേലായുധൻ മെമ്മോറിയൽ ക്യാഷ് അവാർഡുകൾ നൽകി. അസോസിയേഷൻ പരിധിയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങളും വിതരണം ചെയ്തു. വാർഡ് കൗൺസിലർ രജനി ഉദയകുമാർ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.കെ. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. സന്തോഷ്, കെ.വി. വിജയകുമാർ, കെ.കെ. വേണുഗോപാൽ, വി.എ. ആനന്ദൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |