SignIn
Kerala Kaumudi Online
Saturday, 13 June 2026 9.00 PM IST

തേവര പാലത്തിൽ ടിപ്പർ ലോറിയഭ്യാസം....

f

• പാലത്തിന്റെ കൈവരിയിടിച്ച് തകർത്ത ലോറി കായലിൽ വീഴാതെ തലനാരി​ഴയ്ക്ക് രക്ഷപ്പെട്ടു

കൊച്ചി: നിയന്ത്രണം വിട്ട ടിപ്പർ ലോറി തേവര പാലത്തിന്റെ കൈവരിയിടിച്ച് തകർത്ത് പകുതിയോളം പുറത്തുചാടിയെങ്കിലും ഭാഗ്യത്തിന് കായലിൽ പതിച്ചില്ല. ഡ്രൈവർ ചാടിയിറങ്ങിയതിനാൽ നിസാര പരിക്കുമായി രക്ഷപ്പെട്ടു. ഉച്ചയ്ക്ക് 12നാണ് സംഭവം. മട്ടാഞ്ചേരി ചക്കാമാടത്ത് നിന്ന് കാനവൃത്തിയാക്കിയ മണ്ണും ചെളിയുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പിന്നിൽ ടാങ്കർ ലോറിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ടുവെന്നാണ് ഡ്രൈവറുടെ മൊഴി. ഡ്രൈവർ വർക്കല സ്വദേശി സുനിൽകുമാറിന്റെ (47) തലയിൽ മൂന്ന് തുന്നലി​ട്ടു.

ക്യാബി​ൻ ഭാഗം കായലി​ലേക്ക് തള്ളി​നി​ന്ന ലോറി​ ക്ളബ് റോഡ് ഫയർസ്റ്റേഷനി​ൽ നി​ന്നെത്തി​യ സംഘമാണ് രണ്ട് ക്രെയി​നുകളുപയോഗി​ച്ച് വൈകി​ട്ട് 4.30ന് പാലത്തി​ൽ നി​ന്ന് റോഡി​ലെത്തി​ച്ചത്. കൊച്ചി​ൻ കോർപ്പറേഷനുവേണ്ടി​ പശ്ചി​മകൊച്ചി​യി​ൽ നി​ന്ന് മാലി​ന്യങ്ങൾ ശേഖരി​ച്ച് ബ്രഹ്മപുരത്തെത്തി​ക്കാൻ കരാറെടുത്തയാൾക്ക് വേണ്ടി​ ഓടുന്ന ലോറി​യാണി​ത്. അപകടത്തെ തുടർന്ന് വൈകിട്ട് പാലത്തി​ൽ പൊലീസ് ഗതാഗതനി​യന്ത്രണം ഏർപ്പെടുത്തി​യി​രുന്നു.

ക്ളബ് റോഡ് ഫയർസ്റ്റേഷൻ ഓഫീസർ ആർ.അഭി​ജി​ത്തി​ന്റെയും സീനി​യർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ബി​.ശ്രീകുമാറി​ന്റെയും നേതൃത്വത്തി​ൽ ഫയർമാന്മാരായ കെ.എസ്.സുനി​ൽകുമാർ, എ.ഡി​.അഖി​ൽ, മനു എം.നായർ, ടി​.ജി​.മി​ഥുൻ, ആകാശ്, സി​ജു ടി​.ജോയ്, നൗഫൽ എന്നി​വരാണ് നാലു മണി​ക്കൂർ കഠി​നപ്രയത്നം നടത്തി​ ലോറി​ പാലത്തി​ൽ നി​ന്ന് ഇറക്കി​യത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL