SignIn
Kerala Kaumudi Online
Saturday, 27 June 2026 1.44 PM IST

കെ.എച്ച്.ആർ.എ മയക്കുമരുന്ന് വിരുദ്ധ പ്രചാരണം ഉദ്ഘാടനം നാളെ 

കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാകമ്മിറ്റി ആരംഭിക്കുന്ന പുകയില, മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെയും, ഹോട്ടലിലെ ശുചിത്വ പരിശോധനക്കായി രൂപീകരിച്ച ഹൈജീൻ മോണിറ്ററിംഗ് സ്‌ക്വാഡിന്റെയും ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം നാലിന് എം.ജി. റോഡിലുള്ള കെ.എച്ച്.ആർ.എ ഭവനിൽ നടക്കും. മയക്കുമരുന്ന് വിരുദ്ധ പ്രചാരണം അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ് ഉദ്ഘാടനം ചെയ്യും. സിറ്റി പൊലീസ് നാർകോട്ടിക് എസി.പി ഡി. സുനിൽകുമാർ ലഹരിവിരുദ്ധ ബോധവത്കരണം നടത്തും. ജില്ലാ പ്രസിഡന്റ് വി.ടി. ഹരിഹരൻ അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും തൊഴിലാളികളിൽ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണം നടത്തും.

ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ കെ.എച്ച്.ആർ.എ ആരംഭിക്കുന്ന ഹൈജീൻ മോണിറ്ററിംഗ് സ്‌ക്വാഡിന്റെ പ്രവർത്തന ഉദ്ഘാടനം 4.30ന് ടി.ജെ. വിനോദ് എം.എൽ.എ. നിർവഹിക്കും. മേയർ വി.കെ. മിനിമോൾ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമ്മിഷണർ രൺദീപ്, അസിസ്റ്റന്റ് കമ്മിഷണർ ജോസ് ലോറൻസ് എന്നിവർ ശുചിത്വ ബോധവത്കരണക്ലാസുകൾ നയിക്കും. ജില്ലാ പ്രസിഡന്റ് വി.ടി. ഹരിഹരൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, എം.എൽ.എയെ ആദരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖ്, വർക്കിംഗ് പ്രസിഡന്റ് അസീസ് മൂസ, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, സംസ്ഥാന സെക്രട്ടറിമാരായ എം.എസ്. അജി, ടി.ജെ. മനോഹരൻ, സി.കെ. അനിൽ, വനിതാവിംഗ് സംസ്ഥാന പ്രസിഡന്റ് ആശ ലില്ലി തോമസ്, ഹൈജീൻ മോണിറ്ററിംഗ് കമ്മിറ്റി കൺവീനർ എം.പി. ഷിജു, ജില്ലാ സെക്രട്ടറി കെ.ടി. റഹിം, ജില്ലാ ട്രഷറർ അബ്ദുൾ സമദ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. പാർത്ഥസാരഥി എന്നിവർ പ്രസംഗിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KHRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL