SignIn
Kerala Kaumudi Online
Saturday, 27 June 2026 1.47 PM IST

വിസാറ്റിൽ ബിരുദദാനം

visat-
ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സംഘടിപ്പിച്ച

ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'പ്രയാഗ 2026" ബിരുദദാന ചടങ്ങ് വിപുലമായ പരിപാടികളോടെ വിസാറ്റ് ക്യാമ്പസിൽ നടന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. ​മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. വിസാറ്റ്ഗ്രൂ പ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ രാജു കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ​കൂത്താട്ടുകുളം മുനിസിപ്പൽ ചെയർപേഴ്സൺ റെജി ജോൺ, പിറവം മുനിസിപ്പൽ ചെയർപേഴ്സൺ കെ.ആർ. പ്രദീപ് കുമാർ, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ഷിബു എന്നിവർ വിശിഷ്ടാതിഥികളായി. ​വിവിധ കോഴ്സുകളിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CONVOCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL