SignIn
Kerala Kaumudi Online
Saturday, 13 June 2026 8.47 PM IST

സ്കൂളുകളിൽ ചക്കപ്പഴം പദ്ധതി

chakkapzhan-
ദേശീയ കർഷക തൊഴിലാളി ഫെഡറേഷന്റെ ചക്കപ്പഴം പദ്ധതിയിൽ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് മാവിൻതൈ നടുന്നു

പറവൂർ: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്കൂൾ മുറ്റത്ത് ഒരു ചക്കപ്പഴം" പദ്ധതി തുടങ്ങി. പറവൂർ ബോയ്സ് ഹൈസ്കൂൾ അങ്കണത്തിൽ ഒരു വർഷം കൊണ്ട് കായ്ക്കുന്ന ഹൈബ്രിഡ് പ്ലാവിൻ തൈകൾ നട്ടു. പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഡി.കെ.ടി.എഫ്. നിയോജക മണ്ഡലം പ്രസിഡന്റ് സുധീർ കാഞ്ഞിരപ്പറമ്പിൽ, കോൺഗ്രസ് മണ്ഡലം പ്രസി‌ഡന്റ് ഡെന്നി തോമസ്, ഹെഡ്മിസ്ട്രസ് റാണി മേരി മാത, മിനി, സന്തോഷ്, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. പ്ളാവിൻ തൈയുടെ പരിപാലനം ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ഏറ്റെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL