
കളമശേരി: കോളേജ് ലൈബ്രേറിയൻസ് അസോസിയേഷൻ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയും കളമശേരി സെന്റ് പോൾസ് കോളേജിന്റെയും സഹകരണത്തോടെ ഇൻഫർമേഷൻ ആർക്കിടെക്റ്റ്സ് അഡ്രസ് ദി ഡിജിറ്റൽ ടേൺ എന്ന വിഷയത്തിൽ കാക്കനാട് ചിറ്റിലപ്പള്ളി സ്ക്വയറിൽ ദ്വിദിന ദേശീയ സെമിനാർ കുസാറ്റ് രജിസ്ട്രാർ പ്രൊഫ. ഡോ. അരുൺകുമാർ എ. യു. ഉദ്ഘാടനം ചെയ്തു. കെ.സി.എൽ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ബീനാമോൾ ടി. അദ്ധ്യക്ഷത വഹിച്ചു. സെന്റ് പോൾസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പ്രമദ രാമചന്ദ്രൻ, ഡോ. മുഹമ്മദ് മുസ്തഫ കെ, ഡോ. അനറ്റ് സുമൻ ജോസ്, ഡോ. മൻസൂർ ബാബു, ഡോ. ബിനു പി.സി. എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |