പെരുമ്പാവൂർ: അശമന്നൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് വി.പി.ശശീന്ദ്രന്റെ ഫോട്ടോ കുന്നത്തുനാട് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.ഐ. ബീരാസ് അനാച്ഛാദനം ചെയ്തു. ബാങ്കിന്റെ ശതാബ്ദി സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷാജി സരിഗ അദ്ധ്യക്ഷനായി. അനുസ്മരണ യോഗം എം.ഐ. ബീരാസ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ പി.കെ. ഉദയനൻ, ബിനു തച്ചയത്ത്, സി.കെ.സുരേഷ്, വി.വി.രാധാകൃഷ്ണൻ, ഗിരിജ രാമകൃഷ്ണൻ, ഷീബ ബാലൻ, ജീവനക്കാരായ സുജു ജോണി, ഇ.എൻ. സജീഷ്, പഞ്ചായത്തംഗങ്ങളായ കെ.എൻ.പ്രഭ, അനിത ജയൻ, സി.ഡി.എസ് ചെയർപേഴ്സൺ സുജാത മോഹൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
