SignIn
Kerala Kaumudi Online
Monday, 25 May 2026 8.40 AM IST

ഇന്ത്യയിലെ ആദ്യ മൾട്ടിസ്പീഷീസ് ഹാക്കത്തൺ 9, 10 തിയതികളിൽ കളമശേരിയിൽ 

multi

കൊച്ചി: അത്യാധുനിക സാങ്കേതികവിദ്യയെയും പ്രകൃതിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മൾട്ടിസ്പീഷീസ് ഹാക്കത്തൺ 9, 10 തിയതികളിൽ കളമശേരി ടിങ്കർ സ്‌പേസിൽ നടക്കും. മനുഷ്യരല്ലാത്ത ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും മുൻഗണന നൽകുന്നതാണ് മൾട്ടിസ്പീഷീസ് ഹാക്കത്തൺ. ടിങ്കർഹബ് ഫൗണ്ടേഷനുമായി സഹകരിച്ച് സോക്രട്ടസ് മൾട്ടിസ്പീഷീസ് സ്റ്റുഡിയോ സംഘടിപ്പിക്കുന്ന ഹാക്കത്തണിൽ വിദഗ്ദ്ധർ, ഗവേഷകർ, ഡിസൈനർമാർ, സാങ്കേതിക വിദഗ്ദ്ധർ, വിദ്യാർത്ഥികൾ, പ്രകൃതി സ്‌നേഹികൾ തുടങ്ങിയവർ പങ്കെടുക്കും. മുഴുവൻ ആവാസവ്യവസ്ഥയ്ക്കും പ്രയോജനപ്പെടുന്ന ഉപകരണങ്ങൾ നിർമ്മിക്കുകയാണ് ലക്ഷ്യം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), സാറ്റലൈറ്റ് ഇമേജറി, ബയോഅകൗസ്റ്റിക്‌സ്, സെൻസർ അധിഷ്ഠിത സംവിധാനങ്ങൾ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രകൃതിസംരക്ഷണത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഭാവി രൂപപ്പെടുത്താവുന്ന ആശയങ്ങൾ ഹാക്കത്തണിൽ വികസിപ്പിക്കും. ആവാസ് ലീഡർഷിപ്പ് ലാബ്‌സ്, ഇക്വിനോക്ട് കോസ്‌മോസ്, അഗാമി, യൂത്ത് കൺസർവേഷൻ ആക്ഷൻ നെറ്റ്‌വർക്ക്, റീവൈൽഡ് എന്നിവയും ഹാക്കത്തണുമായി സഹകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, HALKATHONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL