SignIn
Kerala Kaumudi Online
Friday, 26 June 2026 1.25 AM IST

പ്രകൃതി ദുരന്തങ്ങൾ ആദ്യമറിയുന്നത് സ്‌മാർട്ട്‌ഫോൺ; ഇത്രയും നാൾ ഉപയോഗിച്ചിട്ടും പലരും അറിയാത്ത ഫീച്ചർ

phone

ഇന്ന് പുലർച്ചെ വെനസ്വേലയിൽ തുടർച്ചയായുണ്ടായ രണ്ട് ഭൂകമ്പങ്ങൾ വ്യാപക നാശനഷ്‌ടങ്ങളാണ് ഉണ്ടാക്കിയത്. 7.1, 7.5 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പങ്ങൾ ഒരു നൂറ്റാണ്ടിനിടെ വെനസ്വേലയെ ബാധിച്ച ഏറ്റവും ശക്തമായ ദുരന്തമെന്നാണ് പറയപ്പെടുന്നത്. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുകയാണ്.

ഭൂകമ്പം വരാൻ പോകുന്ന വിവരം ഗൂഗിളിന് മുൻകൂട്ടി അറിയാമായിരുന്നു എന്നാണ് ചിലർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഭൂകമ്പത്തിന് മുമ്പ് ഗൂഗിളിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിന്റെ സ്‌ക്രീൻഷോട്ടും ഒരാൾ പങ്കുവച്ചു. ഭൂകമ്പം വരുമെന്ന് ഗൂഗിൾ എങ്ങനെ അറിഞ്ഞു എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. അതിനുള്ള ഉത്തരം നിങ്ങളുടെ സ്‌മാർട്ട് ഫോണിലുണ്ട്.

ഗൂഗിൾ എങ്ങനെ തിരിച്ചറിയുന്നു

എല്ലാ സ്‌മാർട്ട്‌ഫോണുകളിലും ഒരു ആക്‌സിലറോമീറ്റർ ഉണ്ട്. ഫോണിലെ ഒരു സെൻസറാണിത്. വൈബ്രേഷനുകൾ കണ്ടെത്താനും അളക്കാനുമുള്ള കഴിവ് ഇതിനുണ്ട്. ഒരു ഭൂകമ്പത്തിന് തുല്യമായ വൈബ്രേഷനുകൾ നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ കണ്ടെത്തിയാൽ അത് ഉടൻതന്നെ ഗൂഗിളിന്റെ ആൻഡ്രോയിഡ് എയർത്ത്‌ക്വേക്ക് അലർട്ട് സിസ്റ്റത്തിലേക്ക് സിഗ്‌നലുകൾ കൈമാറും. ശേഷം ഇത് എവിടെയാണ് സംഭവിക്കുന്നതെന്ന് കൃത്യമായി കണ്ടെത്തുകയും ചെയ്യും. ഗൂഗളിന്റെ സെർവറുകൾ മറ്റ് ഫോണുകളിൽ നിന്നുള്ള വിവരങ്ങൾ കൂടി സംയോജിപ്പിച്ച് ഭൂകമ്പം ഉണ്ടാകുന്നുമോ എന്ന് കണ്ടെത്തും. ശരിയാണെന്ന് തോന്നിയാൽ ഉടൻതന്നെ ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുകയും ചെയ്യും.

ഭൂകമ്പത്തേക്കാൾ വേഗത ഫോണിന്

ഭൂകമ്പത്തിന് മുമ്പുള്ള പ്രാഥമിക തരംഗങ്ങൾ വളരെ വേഗതയുള്ളവയാണ്. സെക്കൻഡിൽ ഏകദേശം ആറ് കിലോമീറ്റർ വേഗതയിൽ ഇതിന് സഞ്ചരിക്കാനാകും. ഈ തരംഗം ഫോൺ അതിവേഗത്തിൽ തിരിച്ചറിയുകയും സിഗ്നൽ പ്രകാശവേഗത്തിൽ ഗൂഗിളിന് കൈമാറുകയും ചെയ്യുന്നു.

ഭൂകമ്പങ്ങളുടെ തീവ്രതയെ ആശ്രയിച്ച് ആൻഡ്രോയിഡിൽ രണ്ട് തരം മുന്നറിപ്പുണ്ട്. നേരിയ ഭൂകമ്പങ്ങൾക്ക് 'ബീ അവെയർ അലർട്ടും' കനത്ത ഭൂകമ്പങ്ങൾക്ക് മുമ്പ് 'ടേക്ക് ആക്ഷൻ അലർട്ടും' സന്ദേശമായി എത്തും. ഇതിലൂടെ ജനങ്ങൾക്ക് സ്വയംരക്ഷനേടാൻ സാധിക്കും. ഇന്ത്യയിൽ ആൻഡ്രോയിഡ് അഞ്ചും അതിന് മുകളിലും പ്രവർത്തിക്കുന്ന ഫോണുകളിൽ 2023 മുതൽ ഈ സംവിധാനം സജീവമാണ്. എന്നാൽ, ഇത്തരം അലർട്ടുകൾ ലഭിക്കണമെങ്കിൽ ഫോണിൽ ഡാറ്റാ കണക്‌‌റ്റിവിറ്റി ഉണ്ടായിരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMART PHONE, TECHNOLOGY, GOOGLE, EARTHQUAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY