കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്ത് നിന്നാണ് വാവാ സുരേഷിന് ഇന്നത്തെ കോൾ എത്തിയത്. വീടിനോട് ചേർന്നുള്ള പഴയ സാധനങ്ങൾ വയ്ക്കുന്ന റൂമിനുള്ളിൽ ഒരു വലിയ പാമ്പ് കയറി എന്നാണ് വിളിച്ചയാൾ പറഞ്ഞത്. വാതിൽ പൂട്ടിയ വീട്ടമ്മ ഉടനെ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. വിളിച്ചയാളുടെ ശബ്ദത്തിന് നല്ല പതർച്ചയുണ്ടായിരുന്നു എന്ന് വാവ പറഞ്ഞു,
സ്ഥലത്തെത്തിയപ്പോൾ വിളിച്ചയാളെ കണ്ട് വാവാ സുരേഷ് ഞെട്ടി. മലയാളം - തമിഴ് ടെലിവിഷൻ, ചലച്ചിത്ര മേഖലയിൽ തനതായ അഭിനയശൈലി കൊണ്ട് ശ്രദ്ധേയയായ നടി മായാ സുരേഷ് ആയിരുന്നു അത്. കെ കെ രാജീവ് സംവിധാനം ചെയ്ത പ്രശസ്തമായ 'തോന്ന്യാക്ഷരങ്ങൾ' എന്ന പരമ്പരയിലൂടെ 2019ലെ രണ്ടാമത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ താരമാണ് മായ. നിലവിൽ സിനിമയിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമാണ്.
കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ഹാസ്യ പരമ്പരയായ 'അളിയൻസി'ലെ റൊണാൾഡിന്റെ അമ്മയായും, മഞ്ജു പത്രോസിന്റെ അമ്മായിയായും മലയാളികളുടെ സ്വീകരണ മുറികളിൽ കുഞ്ഞമ്മച്ചിയായും എത്തി വലിയ സ്വീകാര്യത ലഭിച്ച മായാ സുരേഷിന്റെ വീട്ടിലാണ് എത്തിയത് എന്നറിഞ്ഞ് വാവാ സുരേഷിന്റെ മുഖത്തും സന്തോഷം പരന്നു.
വലിയ പാമ്പിനെ തേടിയുള്ള തെരച്ചിലിൽ ആദ്യം ചാക്കിനകത്തുനിന്ന് രണ്ട് പാമ്പുകളെ വാവയ്ക്ക് പിടികൂടാനായി. പാമ്പിനെ കണ്ട് വീട്ടുകാർ അലറിവിളിച്ചു. തുടർന്ന് പിടികൂടിയത് അപകടകാരിയായ വലിയ മൂർഖൻ പാമ്പിനെ. കാണുക, അളിയൻസിലെ സ്വന്തം കുഞ്ഞമ്മച്ചിയുടെ വീട്ടിൽ നിന്ന് മൂന്ന് പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ത്രില്ലിംഗ് എപ്പിസോഡ്.
Snake catcher Vava Suresh received a call from near Kottarakkara in Kollam district after a large snake entered a storage room at actress Maya Suresh’s home. During the search, he caught three snakes, including a dangerous king cobra. Maya Suresh is known for her roles in Malayalam television serials, including Aliyans.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |