
തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടറായി ഡോ. യു.പി. രാജീവിനെ നിയമിച്ചു. ജൂലായ് ഒന്നിന് ചുമതലയേൽക്കും. മുൻ ഡയറക്ടർ ഡോ. എ. രാജരാജൻ മേയ് 31നാണ് വിരമിച്ചത്. ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ളസിന്റെ (ഐ.പി.ആർ.സി)പുതിയ ഡയറക്ടറായി നാരായണൻ അപ്പുവിനെ നിയമിച്ചു. നിലവിലെ ഡയറക്ടർ ജെ. അസിർ പാക്കിയരാജ് 30ന് വിരമിക്കുന്ന സാഹചര്യത്തിലാണിത്. നിലവിൽ ഇന്റഗ്രേറ്റഡ് ക്രയോജനിക് എൻജിൻ ടെസ്റ്റ് ഫെസിലിറ്റിയുടെ പ്രൊജക്ട് ഡയറക്ടറാണ് നാരായണൻ. ഐ.എസ്.ആർ.ഒ.ഇനേർഷ്യൽ സിസ്റ്റം യൂണിറ്റിന്റെ (ഐ.ഐ.എസ്.യു) ഡയറക്ടറായി ജോജി.ജെ ചാമനെ നിയമിച്ചു. നിലവിലെ ഡയറക്ടർ എൽ. സ്വാമിനാരായണൻ 30ന് വിരമിക്കും. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽ.പി.എസ്.സി) ഡയറക്ടറായി എൻ.ജയനെ നിയമിച്ചിട്ടുണ്ട്. നിലവിലെ ഡയറക്ടർ എം.മോഹൻ മാർച്ച് 31ന് വിരമിച്ചിരുന്നു. പുതിയ നിയമനങ്ങൾ ജൂലായ് ഒന്നുമുതൽ നിലവിൽ വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |