മസ്കറ്റ്: ഒമാൻ ഇൻവിറ്റേഷൻ ടൂർണമെന്റിൽ ആതിഥേയരായ ഒമാനോട് 15 റൺസിന്റെ തോൽവി വഴങ്ങി കേരളം. ടൂർണമെന്റിൽ കേരളത്തിന്റെ ആദ്യ തോൽവിയാണിത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 48.4 ഓവറിൽ 240 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന്റെ ഇന്നിംഗ്സ് 48.3 ഓവറിൽ 225 റൺസിന് അവസാനിച്ചു. ഒമാൻ 48.4 ഓവറിൽ 240/10, കേരളം 48.3 ഓവറിൽ 225/10.
ഏകദിനത്തിന് ടീമുകളെത്തി
തിരുവനന്തപുരം: ഞായറാഴ്ച നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ആദ്യ സംഘവും വെസ്റ്റിൻഡീസ് ടീമും തിരുവനന്തപുരത്തെത്തി. ഇന്ത്യൻ സംഘത്തിൽ ഇതിഹാസ താരം വിരാട് കൊഹ്ലിയാണ് ആദ്യമെത്തിയത്. ഇന്നലെ വൈകിട്ട് 5 മണിക്ക് തിരുവനനന്തപുരത്തെത്തിയ താരത്തെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ക്യാപ്ടൻ ശുഭ്മാൻ ഗിൽ ഉൾപ്പെടെയുള്ളവർ ഇന്നലെ രാത്രി വൈകിയുള്ള ഫ്ലൈറ്റിൽ എത്തുമെന്ന് അറിയിച്ചിരുന്നു.
കാര്യവട്ടം ഗ്രീൻഫീൽഡ് വേദിയാകുന്ന മത്സരത്തിനായി വെസ്റ്റിൻഡീസ് ടീം നേരത്തേ ഇവിടെയെത്തിയിരുന്നു. ഇന്ത്യൻ ടീമിന് കോവളം ലീല ഹോട്ടലിലും വിൻഡീസിന് ഹയാത്തിലുമാണ് താമസമൊരുക്കിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |