
നഗോയ: 28 വർഷത്തെ കാത്തിരിപ്പിനാെടുവിൽ മീരാബായി ചാനുവിലൂടെ ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസ് വെയ്റ്റ്ലിഫ്ടിംഗിൽ മെഡൽ തിളക്കം. ഇന്നലെ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ വെള്ളി നേടിയാണ് മീര 1998ൽ കർണ്ണം മല്ലേശ്വരിക്ക് ശേഷം ഏഷ്യൻ ഗെയിംസ് വെയ്റ്റ്ലിഫ്ടിംഗിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായത്.
ഇതുകൂടാതെ നഗോയ ഏഷ്യൻ ഗെയിംസിന്റെ നാലാം ദിനം നാല് വെങ്കലവും ഇന്ത്യയുടെ അക്കൗണ്ടിൽ എത്തി. ബാഡ്മിന്റണിൽ മലയാളി താരങ്ങളായ എച്ച്.എസ് പ്രണോയ്, എം. ആർ. അർജുൻ എന്നിവരുൾപ്പെട്ട പുരുഷ ടീമും സോഫ്റ്റ് ടെന്നിസിൽ ജയ് മീണയും ഷൂട്ടിംഗ് സ്കീറ്റിൽ പുരുഷ, വനിതാ ടീമുകളുമാണ് വെങ്കലം സ്വന്തമാക്കിയത്. വുഷുവിൽ വനിതകളുടെ 60 കിലോഗ്രാം സെമിയിൽ ഇന്തോനേഷ്യയുടെ താനിയയെ കീഴടക്കി ഇന്ത്യയുടെ റോഷിബിന ദേവി ഫൈനലിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |