SignIn
Kerala Kaumudi Online
Wednesday, 02 September 2026 6.19 PM IST

'ലോകം നമ്മളെ നോക്കി ചിരിക്കുകയാണ്'; പാക് ക്രിക്കറ്റ് ടീമിന് അന്ത്യശാസനം,​ മുന്നറിയിപ്പുമായി സെലക്ഷൻ കമ്മിറ്റി ചെയ‌ർമാൻ

pakistan-cricket-board-
പാകിസ്ഥാൻ ക്രിക്കറ്റ് ടീം

ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ടീമിൽ വൻ അഴിച്ചുപണി നടത്തിയതിനെത്തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ രൂപപ്പെട്ട പ്രതിസന്ധി ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. ഇതിനിടെ ടീമിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് വിശദീകരണവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിബിസി)​ രംഗത്തെത്തി.

ക്യാപ്റ്റൻ ബാബർ അസമിനെയും പരിശീലകൻ സർഫറാസ് അഹമ്മദിനെയും പിബിസി സെലക്ഷൻ കമ്മിറ്റി തലവൻ ആഖിബ് ജാവേദ് രൂക്ഷമായി വിമർശിച്ചു. മത്സരത്തിനിടെ ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതിൽ ഇരുവരും പരാജയപ്പെട്ടുവെന്നാണ് അദ്ദേഹം വിമർശിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പര തോറ്റതിന് പിന്നാലെയാണ് പാകിസ്ഥാൻ ടീമിൽ അപ്രതീക്ഷിതമായ മാറ്റങ്ങൾ വരുത്തിയത്. മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഏഴ് പുതിയ താരങ്ങളെയാണ് ഇംഗ്ലണ്ടിലേക്ക് അയച്ചത്.

കൂടാതെ, ടെസ്റ്റ് പരിശീലകനായ മൈക്ക് ഹെസനെ ടെസ്റ്റ് ടീമിന്റെ ചുമതല ഏൽപ്പിക്കുകയും സർഫറാസ് അഹമ്മദിനെ മാറ്റുകയും ചെയ്തു. ഈ കൂട്ട അഴിച്ചുപണിക്ക് പിന്നിലെ കാരണമാണ് ആഖിബ് ജാവേദ് വിശദീകരിച്ചത്. ടീമിന്റെ മോശം പ്രകടനത്തിന് ക്യാപ്റ്റനും പരിശീലകനും ചില നിർണായക തീരുമാനങ്ങൾ എടുക്കുന്നതിൽ പരാജയപ്പെട്ടതാണ് പ്രധാന കാരണമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

ടീമിൽ ഒരു പേസ് ഓൾറൗണ്ടറും രണ്ടാം വിക്കറ്റ് കീപ്പറും ഉബൈദ് ഷായെപ്പോലുള്ള ഒരു ഫാസ്റ്റ് ബൗളറും ഉണ്ടായിരുന്നിട്ടും അവരെ ആവശ്യമായ രീതിയിൽ ഉപയോഗിച്ചില്ലെന്ന് ജാവേദ് അഭിപ്രായപ്പെട്ടു. ഉബൈദ് ഷായെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ബാബർ അസമിനോടും സർഫറാസ് അഹമ്മദിനോടും താൻ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ടോപ്പ് ഏഴിൽ ബാറ്റർമാരാരും ബൗൾ ചെയ്യുന്നില്ലെന്നും അതിനാൽ ഒരു ഓൾറൗണ്ടറെ ഉൾപ്പെടുത്തേണ്ടത് ആവശ്യമായിരുന്നുവെന്നും ജാവേദ് പറഞ്ഞു.

ഏകദേശം മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ പന്തെറിയാൻ കഴിയുന്ന ഉബൈദ് ഷായെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ബൗളിംഗ് ആക്രമണത്തിന്റെ ഘടന തന്നെ മാറുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ക്യാപ്റ്റനും പരിശീലകനും തീരുമാനങ്ങൾ എടുക്കുന്നതിൽ പരാജയപ്പെട്ടാൽ നടപടി സ്വീകരിക്കേണ്ടി വരും. പരമ്പര ഇതിനകം നഷ്ടപ്പെട്ടു. നമുക്ക് മത്സരിക്കാൻ പോലും കഴിയാത്തതിനാൽ ലോകം നമ്മളെ നോക്കി ചിരിക്കുകയാണ്.- ജാവേദ് പറഞ്ഞു.

പരമ്പര നഷ്ടപ്പെട്ട സാഹചര്യത്തിൽ ഏഴ് പുതിയ താരങ്ങളെ ഇംഗ്ലണ്ടിലേക്ക് അയച്ചതിലും ജാവേദ് വിശദീകരണം നൽകി. ഇനി നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത സാഹചര്യത്തിൽ യുവതാരങ്ങൾക്ക് അവസരം നൽകുന്നതിൽ തെറ്റില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പാകിസ്ഥാൻ ക്രിക്കറ്റിൽ ഇപ്പോഴും പ്രതിഭയുള്ള താരങ്ങൾ ഉണ്ടെന്ന് ലോകത്തിന് കാണിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ജാവേദ് പറഞ്ഞു.

English Summary

Pakistan Cricket Board (PCB) selection committee head Aqib Javed criticized captain Babar Azam and coach Sarfaraz Ahmed, stating their failure to make crucial decisions led to the team's poor performance and ongoing crisis during the England Test series. Javed explained the recent squad overhaul, including sending seven new players and changing the Test coach, as a necessary step to address failures and provide opportunities for

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAKISTAN CRICKET, PAKISTAN CRICKET CRISIS, BABAR AZAM, PAKISTAN TEAM, CRICKET NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360